ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് കോട്ടയം വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ വോട്ടർമാരുടെ തലമുറ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ തലമുറ സംഗമമായിരുന്നു ഇത്. സ്നേഹക്കൂട് അഭയമന്ദിരത്തിലെ മുത്തശ്ശിമാരും അമലഗിരി ബി കെ കോളേജിലെ വിദ്യാർത്ഥിനികളും തമ്മിലുള്ള സംവാദം പാലാ ആർ ഡി ഒ ദീപ കെ പി ഉദ്ഘാടനം ചെയ്തു. കോട്ടയം എ ഡി എം ബീന പി ആനന്ദ് സ്വീപ് റീൽസ് മത്സരം ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ലക്ഷ്മി പ്രസാദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്വീപ് കോട്ടയം താലൂക്ക് നോഡൽ ഓഫീസർ കവിത പി ജി അധ്യക്ഷത വഹിച്ചു. സ്വീപ് കോ-ഓർഡിനേറ്റർ നഷീന ഇസ്മായേൽ, ബി കെ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ ദിയ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു